ചങ്ങനാശേരി: വോട്ടുബാങ്ക്‌ ലക്ഷ്യംവച്ചുള്ള ന്യൂനപക്ഷ പ്രീണനം സംസ്‌ഥാനത്തിന്റെ അഖണ്ഡതയ്‌ക്കു കോട്ടം വരുത്തുമെന്ന്‌ എന്‍.എസ്‌.എസ്‌. ന്യൂനപക്ഷ ക്ഷേമത്തിനു പ്രത്യേകിച്ച്‌ മുസ്ലിം വിഭാഗത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, മുന്നോക്കക്ഷേമ കോര്‍പറേഷന്‍ രൂപീകരണവും സ്‌തംഭിപ്പിക്കാന്‍ ശ്രമിക്കുന്നു. പരിശീലനം നല്‍കി ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു നല്ലതാണ്‌. എന്നാല്‍ ഇതു നടക്കുമ്പോള്‍ മുേന്നാക്ക വിഭാഗം അവഗണിക്കപ്പെടുന്നു.
സാമൂഹികനീതി ഒരുപോലെ ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ജാതിയുടെ പേരില്‍ ഒരു വിഭാഗത്തിനുമാത്രം നീതി നിഷേധിക്കുന്നത്‌ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷവിഭാഗത്തിലെ അഭ്യസ്‌തവിദ്യരും തൊഴില്‍രഹിതരുമായ മുസ്ലിം വിദ്യാര്‍ഥികളെ മത്സരപരീക്ഷകള്‍ക്കു പ്രാപ്‌തമാക്കുന്നതിനു കൂടുതല്‍ തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുമെന്നാണു മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞത്‌. സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രൂപീകരിച്ച സമിതിയുടെ നിര്‍ദേശത്തിലാണ്‌ നടപടികള്‍ക്കു വേഗം കൂട്ടി യിരിക്കുന്നത്‌. മുസ്ലിം വിദ്യാര്‍ഥികള്‍ക്കു പിന്നാക്ക ക്കാര്‍ക്കും പരിഗണന നല്‍കു മ്പോള്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവന്റെ അവസ്‌ഥ ദുരിതപൂര്‍ണമാകുന്നു. ഈ വിഭാഗത്തോടു മനുഷ്യത്വപരമായ സമീപനമല്ല രാജ്യത്തുള്ളതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മുേന്നാക്ക ക്ഷേമകോര്‍പറേഷന്‍ ഒന്നരവര്‍ഷമായിട്ടും തുടങ്ങിയേടത്തു തന്നെയാണ്‌. മുേന്നാക്കക്കാരിലെ നിര്‍ധന കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലായിട്ടും ഇതേപ്പറ്റി ശബ്‌ദമുയര്‍ത്താന്‍ ഒരു ജനപ്രതിനിധിയും തയാറായിട്ടില്ല.
ദേശീയതാല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ്‌ വഹിച്ച പങ്കാണ്‌ എന്‍.എസ്‌.എസിനെ കോണ്‍ഗ്രസിനോട്‌ അടുപ്പിച്ചത്‌.
എന്‍. എസ്‌.എസിന്‌ രാഷ്ര്‌ടീയമില്ല. മതേതരത്വം ജനാധിപത്യം, സമൂഹ്യനീതി എന്നീ അടിസ്‌ഥാനമൂല്യങ്ങളിലാണ്‌ പ്രസ്‌ഥാനം വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ സാമൂഹ്യവും രാഷ്‌ട്രീയവുമായ വിഷയങ്ങളില്‍ വ്യക്‌തമായ അഭിപ്രായങ്ങള്‍ എല്ലാകാലത്തും സംഘടന സ്വീകരിച്ചിട്ടുണ്ട്‌. ഏതെങ്കിലും രാഷ്ര്‌ടീയപ്രസ്‌ഥാനത്തിനു സംഘടനയോ, അതിന്റെ നേതാക്കളോ കീഴ്‌പ്പെട്ടുവെന്ന്‌ ഇതിനര്‍ത്ഥമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു